മാരായമുട്ടം സ്വദേശികളായ അരുണ്‍ 21 ,വിപിന്‍ 19, വിണ്ടീഷ് 19 ഇവരെയാണ് മാരായമുട്ടം എസ് ഐ യുടെ നേതൃത്വത്തില്‍ പിടികൂടിയത് കഴിഞ്ഞ രണ്ട് ദിവസം മുന്‍പാണ് കേസിനാസ്പതമായ സംഭവം നടന്നത്.
മാരാമുട്ടം സ്വദേശിനിയായ സ്ത്രീ ജോലി കഴിഞ്ഞ് വൈകുന്നേരം 5 മണിയോടെ വീട്ടിലേക്ക് മടങ്ങവെ ഇവര്‍ മൂന്നംഗ സംഘം സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് പതിയിരുന്ന് പിടികൂകയും വലിച്ചിഴച്ച് തൊട്ടടുത്തെ വയലിലേക്ക് കൊണ്ടുപോവുകയും ബലാസംഘത്തിനിരയാക്കുകയും ചെയ്തു .ഇതേ സമയം അതുവഴി വന്ന പള്ളി വികാരിയും കുടുംബവും വീട്ടമ്മയുടെ നിലവിളി കേട്ട് നാട്ടുകാരെ വിളിച്ച് കുട്ടുകയും വിപിനെ പിടികൂടിപൊലീസില്‍ ഏല്പിക്കുകയും ചെയതു.
തുടര്‍ന്ന് എസ് ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് മുഖ്യ പ്രതികളെ പിടികൂടാനായത് ഈ മൂന്ന് പ്രതികളും നെയ്യാറ്റിന്‍കരയിലെ വിവിധ സ്‌കൂളുകളില്‍ കഞ്ചാവ് വില്‍പന നടത്തി വരുന്നവരും നിരവധി കേസുകളിലെ പ്രതിയുമാണ്. ഇവരെ റിമേറ്റ് ചെയ്തു.
