ജീലാനീ ആത്മീയ സംഗമവും സ്വലാത്ത് മജ്‌ലിസും

മലപ്പുറം:  മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ വ്യാഴാഴച സ്വലാത്ത് നഗറില്‍ ജീലാനീ അനുസ്മരണ സമ്മേളനവും സ്വലാത്ത് മജ്‌ലിസും നടക്കും. വൈകുന്നേരം ആറിന് ആരംഭിക്കുന്ന പരിപാടിയില്‍ താജുല്‍ ഉലമ, നൂറുല്‍ ഉലമ ഉറൂസ് മുബാറക്ക്, മുഹ്‌യിദ്ധീന്‍ മൗലിദ്, മാലപാരായണം, വിര്‍ദുലത്വീഫ്, മുള്‌രിയ്യ, സ്വലാത്തുന്നാരിയ്യ, പ്രാര്‍ത്ഥന എന്നിവ നടക്കും. പരിപാടികള്‍ക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും. പരീക്ഷാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും നടക്കും. പരിപാടിക്ക് എത്തിച്ചേരുന്ന ആയിരങ്ങള്‍ക്ക് അന്നദാന വിതരണം നടത്തും.
സയ്യിദ് ഇസ്മാഈലുല്‍ ബുഖാരി കടലുണ്ടി. സയ്യിദ് അബ്ദുള്ള ഹബീബുറഹ്മാന്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി, സയ്യിദ് അബ്ദുറഹ്മാന്‍ മുല്ലക്കോയ തങ്ങള്‍ പാണ്ടിക്കാട്, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ഹുസൈന്‍ അസ്സഖാഫ് കുറ്റ്യാടി, സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍ തലപ്പാറ, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, പൊന്‍മള മൊയ്തീന്‍ കുട്ടി ബാഖവി, മുഹമ്മദ് കുട്ടി ഫൈസി നന്നമ്പ്ര, മിഖ്ദാദ് ബാഖവി ചുങ്കത്തറ, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, മൂസ മുസ്്‌ലിയാര്‍ മഞ്ഞപ്പറ്റ, അബ്ദുല്‍ ഗഫൂര്‍ സഖാഫി കാവനൂര്‍ എന്നിവര്‍ സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *