നിയമാനുസൃതമല്ലാതെ സമരത്തില്‍ പങ്കെടുത്ത നഴ്സുമാര്‍ക്കെതിരെ നിയമ നടപടി: കെ പി എച് എ

കൊച്ചി: ചട്ടങ്ങള്‍ പാലിക്കാതെ സമരം നടത്തിയ നഴ്സുമാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ അറിയിച്ചു.

സമരം നടത്തുന്നതിന് 15 ദിവസം മുന്‍പേ നോട്ടീസ് നല്‍കണം എന്നാണ് നിയമം. ഇത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവും നിലവില്‍ ഉണ്ട്. ഈ സാഹചര്യത്തില്‍ ആണ് ചട്ടങ്ങള്‍ പാലിക്കാതെ യു എന്‍ എ സമരം നടത്തിയത്. മുപ്പത് ശതമാനത്തോളമാരുന്നു ഹോസ്പിറ്റലുകളിലെ ഹാജര്‍. ബാക്കിയുള്ളവര്‍ സമരത്തിന്റെ ഭാഗമായി ഹോസ്പിറ്റല്‍ ഡ്യൂട്ടിയില്‍ നിന്നും വിട്ടുനിന്നു. ഇത് ഹോസ്പിറ്റലുകളുടെ ദൈന്യം ദിന പ്രവര്‍ത്തനങ്ങളെ താറുമാറാക്കി. അത്യാസന്ന നിലയില്‍ ഉള്ള രോഗികള്‍ക്ക് പോലും അടിയന്തിര ചികിത്സ നല്‍കാന്‍ ആശുപത്രി മാനേജ്മെന്റിന് ബുദ്ധിമുട്ട് അനുഭവപെട്ടു. ഡോക്ടര്‍മാരുടെ മുഴുവന്‍ സമയ സേവനം രോഗികള്‍ക്ക് ആശ്വാസമേകി.

സ്വകാര്യ ആശുപത്രികളില്‍ സമരത്തില്‍ പങ്കെടുത്തു ഹാജരാകാതിരുന്ന നഴ്സുമാരുടെ പട്ടിക ജില്ല ലേബര്‍ ഓഫീസര്‍മാര്‍ ആശുപത്രികളില്‍ നിന്നും ആവശ്യപെട്ടിട്ടുണ്ട്. ഇത് നല്കുന്ന മുറക്ക് നിയമാനുസൃതമായ നടപടിയുമായി മുന്നോട്ടു പോകാനാണ് കെ പി എച് എ യുടെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *