തിരുവനന്തപുരം: കെഎം മാണിക്കെതിരായ ബാര്‍കോഴ കേസ് രാഷ്ട്രീയ പ്രേരിതമായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വേണ്ടിയായിരുന്നു ഈ കേസെന്നും ഹസന്‍ കുറ്റപ്പെടുത്തി. ബാര്‍കോഴ കേസിന്റെ പേരില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെതിരെ സമരം ചെയ്ത പിണറായി വിജയന്‍ ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്ന് ഹസന്‍ ആവശ്യപ്പെട്ടു.
ബാര്‍കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് അന്വേഷണസംഘം കോടതിയില്‍ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഹസന്റെ പ്രതികരണം വന്നിരിക്കുന്നത്. കെഎം മാണിക്ക് കോഴ നല്‍കിയതിനോ അദ്ദേഹം കോഴ വാങ്ങിയതിനോ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണസംഘം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ അന്തിമറിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
