കോഴിക്കോട് 90കാരിയായ അമ്മായിയമ്മയെ പീഡിപ്പിച്ച മരുമകന്‍ അറസ്റ്റില്‍

കോഴിക്കോട്: തൊണ്ണൂറുവയസ്സുകാരിയായ അമ്മായിയമ്മയെ അന്‍പതുകാരനായ മരുമകന്‍ പീഡിപ്പിച്ചു. ഇയാളെ കോഴിക്കോട് റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തു. ലൈംഗികാതിക്രമത്തില്‍ പരിക്കേറ്റ വൃദ്ധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വിവാഹത്തിനുശേഷം ഭാര്യവീട്ടിലായിരുന്നു ഇയാളുടെ താമസമെന്ന് പോലീസ് പറഞ്ഞു. ഭാര്യ അയല്‍വീട്ടില്‍ പോയ സമയത്ത് വീട്ടില്‍ ഒറ്റക്കായിരുന്ന വൃദ്ധയെ ഇയാള്‍ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. കൃത്യത്തിന്റെ സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകിട്ടാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ച പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് ഞായറാഴ്ച അറസ്റ്റ് രേഖപ്പെടുത്തി.

വൃദ്ധയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ അയല്‍ക്കാരാണ് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചത്. കോഴിക്കോട് സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഐപിസി 376-ാം വകുപ്പ് പ്രകാരം ബലാത്സംഗത്തിനും എസ് സി എസ് ടി വിഭാഗത്തിനെതിരായ അക്രമങ്ങള്‍ തടയുന്ന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *