സിപിഐ മലപ്പുറം സമ്മേളനം പാര്‍ട്ടിയുടെ മികച്ച സമ്മേളനങ്ങളുടെ പട്ടികയിലെന്ന് കാനം

മലപ്പുറം: മലപ്പുറത്ത് കഴിഞ്ഞ നാലു ദിവസങ്ങളിലായി നടന്ന സിപിഐ സംസ്ഥാന സമ്മേളനം സിപിഐയുടെ ഏറ്റവും മികച്ച സമ്മേളനങ്ങളുടെ പട്ടികയിലാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സമ്മേളനം വന്‍വിജയമാക്കാന്‍ സ്വാഗത സംഘം ഭാരവാഹികള്‍ക്ക് സാധിച്ചതായും കാനംവിലയിരുത്തി. മലപ്പുറം നഗരത്തെ ചെങ്കടലാക്കി നാലുദിവസം നീണ്ട സിപിഐ സംസ്ഥാന സമ്മേളനം ഇന്നലെയാണ് കൊടിയിറങ്ങിയത്.

പതിനായിരങ്ങള്‍ അണിനിരന്ന റാലിയും റെഡ് വോളണ്ടിയര്‍ മാര്‍ച്ചും സമ്മേളനത്തിന് പ്രൗഢോജ്ജ്വലമായ സമാപനമേകി.

Leave a Reply

Your email address will not be published. Required fields are marked *