പി.എന്‍.ബി തട്ടിപ്പും ആന്ധ്രാ പ്രത്യേക പദവിയും; പാര്‍ലമെന്റില്‍ ബഹളം

ന്യൂഡല്‍ഹി: പി.എന്‍.ബി തട്ടിപ്പും ആന്ധ്രാ പ്രദേശിന്റെ പ്രത്യേക പദവിയും പ്രതിപ!ക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചതോടെ പാര്‍ലമെന്റില്‍ ഇരു സഭകളും പ്രക്ഷുബ്ധമായി. സഭാ നടപടികള്‍ ആരംഭിക്കാന്‍ മിനിട്ടുകള്‍ ബാക്കി നില്‍ക്കെ ബഹളത്തെ തുടര്‍ന്ന് ലോകസഭ പിരിഞ്ഞു. കേന്ദ്ര ബജറ്റില്‍ ആന്ധ്രാ പ്രദേശിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധമാണ് തുടരുന്നത്.

ആന്ധ്രക്ക് പ്രത്യേകം പദവി വേണമെന്ന് ആവശ്യപ്പെട്ട് തെലുങ്ക് ദേശം പാര്‍ട്ടിക്കാര്‍ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമക്കു മുമ്ബില്‍ പ്രതിഷേധിച്ചു. അതേസമയം പി.എന്‍.ബി തട്ടിപ്പില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പിമാരും ഗാന്ധി പ്രതിമക്കു മുന്‍പില്‍ പ്രതിഷേധം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *