തിരുവനന്തപുരം: കെ.എം.മാണിയെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്. മുന്നണി വിപുലീകരണത്തില്‍ സിപിഐക്ക് എതിര്‍പ്പില്ല. മാണിയുടെ കാര്യത്തില്‍ സിപിഐ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. ഇപ്പോഴും അതേ നിലപാട് തന്നെയാണെന്നും അദ്ദേഹം ദീപികയോട് പറഞ്ഞു.
മുന്നണിയില്‍ ആരെയെങ്കിലും ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ല. മുന്നണി വിപൂലീകരണത്തിന് മുന്പ് നിരവധി ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. അതില്‍ പ്രധാനം സിപിഎമ്മും സിപിഐയും തമ്മിലുള്ള ചര്‍ച്ചയാണ്. മാണിയെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തണമെന്ന വാശി സിപിഎമ്മിന് ഉള്ളതായി കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
