ഷില്ലോംഗ്: എന്‍ പി പി നേതാവ് കോണ്‍റഡ് സാംഗ്മ മേഘാലയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ഗംഗ പ്രസാദില്‍ നിന്നും കോണ്‍റഡിന് ക്ഷണം ലഭിച്ചിരുന്നു. രാവിലെ 10.30ഓടെയായിരുന്നു ചടങ്ങ്. പതിനൊന്ന് മന്ത്രിമാരും സാംഗ്മയ്‌ക്കൊപ്പം സത്യപ്രതിജ് ഞ ചെയ്ത് അധികാരമേറ്റു.
അഞ്ച് സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് സാംഗ്മ മുഖ്യമന്ത്രിയായത്. എന്നാല്‍ സഖ്യകക്ഷി സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോകുന്നത് അത്ര എളുപ്പമാകില്ലെന്ന് സാംഗ്മ പറഞ്ഞു.
ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് സഖ്യകക്ഷികളില്‍ ഒന്ന്. ഇവര്‍ സത്യപ്രതിജ് ഞ ചടങ്ങ് ബഹിഷ്‌കരിച്ചു. മതിയായ ചര്‍ച്ചയില്ലാതെയാണ് സാംഗ്മയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതെന്ന് എച്ച് എസ് പി ഡി പി പ്രസിഡന്റ് അര്‍ഡെന്റ് ബസൈയവ്‌മോത് ആരോപിച്ചു.
ജനാധിപത്യത്തില്‍ ഓരോരുത്തര്‍ക്കും അവരവരുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ അവസരമുണ്ടെന്ന് സാംഗ്മ പറഞ്ഞു.
സാംഗ്മയുടെ പാര്‍ട്ടിയായ എന്‍ പി പിയ്ക്ക് 19 സീറ്റുകളാണ് ലഭിച്ചത്. യുഡിപിയിലെ 6 എം.എല്‍.എമാരുടേയും പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ടിലെ 4 എം. എല്‍ എമാരുടേയും എച്ച് എസ് പി ഡിപി, ബിജെപി തുടങ്ങിയ പാര്‍ട്ടികളിലെ ഈരണ്ട് എം. എല്‍ എമാരുടേയും ഒരു സ്വതന്ത്രന്റേയും പിന്തുണ സാംഗ്മയ്ക്കുണ്ട്.
