ചെങ്ങന്നൂര്‍ മികച്ച സ്ഥാനാര്‍ത്ഥി എല്‍ഡിഎഫിന്റേതെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: വരാനിരിക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരിഗണിക്കുന്ന സജി ചെറിയാനാണ് മികച്ച സ്ഥാനാര്‍ത്ഥിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സജി ചെറിയാന്‍ ചെങ്ങന്നൂര്‍ക്കാരനാണ്. അദ്ദേഹം ഒട്ടേറെക്കാര്യങ്ങള്‍ മണ്ഡലത്തില്‍ ചെയ്തിട്ടുള്ളയാളാണ്.

ബിജെപിയുടെ സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍പിള്ള കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം ചെങ്ങന്നൂര്‍ കണ്ടിട്ടില്ല. കോണ്‍ഗ്രസ് പരിഗണിക്കുന്ന എം മുരളി അക്കരെ തോറ്റപ്പോള്‍ ഇക്കരെ വരുന്നുവെന്നേയുള്ളൂ. ചങ്ങനാശേരിക്കാര്‍ക്ക് ഇഷ്ടമുള്ള പോരുകോഴിയാണ് മുരളിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്എന്‍ഡിപിയ്ക്ക് ഒരു സ്ഥാനാര്‍ത്ഥിയേയും ചെങ്ങന്നൂരില്‍ പിന്തുണയ്‌ക്കേണ്ട ബാധ്യതയില്ല. മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ടു താന്‍ തട്ടിപ്പു നടത്തിയെന്നു തെളിയിച്ചാല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിയാന്‍ തയാറാണ്. അല്ലാത്ത പക്ഷം, ആരോപണമുയര്‍ത്തുന്നവര്‍ വനവാസത്തിനു തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *