കൊച്ചി: അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തലവന് ബിഷു ഷെയ്ക്കിനെ കൊച്ചിയില്‍ നിന്നുള്ള സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തിയില്‍ വെച്ച് സാഹസികമായാണ് സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തത്. കൊച്ചിയില്‍ എത്തിച്ച ബിഷു ഷെയ്ക്കിനെ കോടതിയില്‍ ഹാജരാക്കുന്നതിനായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.
ഇന്ത്യാബംഗ്ലാദേശ് അതിര്‍ത്തി വഴി കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്തുന്നയാളാണ് ഇയാള്‍. കള്ളക്കടത്തുമായി ബന്ധപ്പെട്ട് മലയാളി ബി.എസ്.എഫ് കമാന്‍ഡന്റ് ജിബു ഡി. മാത്യു അറസ്റ്റിലായ കേസിലെ അന്വേഷണമാണ് ബിഷു ഷെയ്ക്കിലേക്ക് നീണ്ടത്. കള്ളനോട്ടും മയക്കുമരുന്നും കടത്തുന്നതിനായി ജിബു ഡി.മാത്യുവിന് ലക്ഷക്കണക്കിന് രൂപ കോഴ നല്‍കിയിരുന്നതായി ബിഷു ഷെയ്ക്ക് സി.ബി.ഐക്ക് മൊഴി നല്കി.
