ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്റേറ്റിന്‍റെ സമന്‍സ് റദ്ദാക്കണമെന്ന കാര്‍ത്തി ചിദംബരത്തിന്‍റെ അപേക്ഷ സുപ്രീം കോടതി തള്ളി. നടപടികളുമായി എന്‍ഫോഴ്സ്മെന്‍റിന് മുന്നോട്ട് പോകാമെന്നും കോടതി പറഞ്ഞു.
കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് കാര്‍ത്തിക്കായി കോടതിയില്‍ ഹാജരായത്. കേസില്‍ വാദം കേള്‍ക്കുന്നത് എട്ടിലേക്ക് മാറ്റി
അതേസമയം കാര്‍ത്തിയുടെ കസ്റ്റഡി കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ കോടതിയെ സമീപിച്ചിട്ടുണ്ട്. ഫെബ്രവരി 28നാണ് കേസില്‍ കാര്‍ത്തിയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്.
