ലാവ്‌ലിന്‍ കേസ്: സുധീരന്റെ അപ്പീല്‍ പരിഗണിക്കരുതെന്ന് പിണറായി

ന്യൂഡല്‍ഹി: ലാവ്ലിന്‍ കേസില്‍ പ്രതികളെ ഒഴിവാക്കിയതിനെതിരെ വി.എം സുധീര​ന്‍ നല്‍കിയ ഹരജി പരിഗണിക്കരുതെന്ന്​ പിണറായി വിജയന്‍ സുപ്രീംകോടതി. സി.ബി.​െഎയുടെ അപ്പീലില്‍ മാത്രമേ വാദം കേള്‍ക്കാവൂയെന്നും പിണറായിയുടെ ​ അഭിഭാഷകന്‍ ഹരീഷ്​ സാല്‍വെ ആവശ്യപ്പെട്ടു.

ഹൈകോടതി വിധിക്കെതിരെ കസ്തൂരി രംഗ അയ്യര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ നല്‍കിയ അപ്പീലില്‍ മറുപടി നല്‍കാന്‍ സി.ബി.ഐക്ക്​ കോടതി എട്ട്​ ആഴ്ചത്തെ സമയം അനുവദിച്ചു. കേസ് അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നു കോടതി നിരീക്ഷിച്ചു. എട്ട്​ ആഴ്ചക്ക്​ ശേഷം ജസ്റ്റിസ് എന്‍. വി രമണ ആദ്യക്ഷനായ ബഞ്ച് കേസ് വീണ്ടും പരിഗണിക്കും.

കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളെ ഹൈകോടതി ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സി.ബി.ഐ സമര്‍പ്പിച്ച ഹരജിയാണ്​ ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച്​ പരിഗണിച്ചത്​.

Leave a Reply

Your email address will not be published. Required fields are marked *