ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ വച്ച്‌ കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെടുത്തു

കൊച്ചി : കൈക്കുഞ്ഞുമായി ഭര്‍ത്താവുമൊത്ത് സ്വന്തം വീട്ടിലേയ്ക്ക് വരുന്നതിനിടെ കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. വയലാര്‍ പടിഞ്ഞാറെ പൂപ്പള്ളി സ്വദേശി സെബാസ്റ്റിയന്റെ ഭാര്യ വിനീഷ (32) യുടെ മൃതദേഹമാണ് ഇന്നു രാവിലെ അരൂര്‍ മുക്കംഭാഗത്തു നിന്നും കണ്ടെടുത്തത്.

കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. പനങ്ങാട് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വിസ്റ്റ് നടപടികള്‍ നടത്തി.

ആറുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ തന്റെ കയ്യില്‍ ഏല്‍പ്പിച്ച ശേഷമാണ് യുവതി കായലിലേയ്ക്ക് ചാടിയതെന്നാണ് ഭര്‍ത്താവ് പോലീസിന് നല്‍കിയ മൊഴി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

പത്തു വര്‍ഷം മുന്‍പ് വിവാഹിതരായ ഇവര്‍ക്ക് ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൂടാതെ മൂന്നാം €ാസിലും എല്‍കെജിയിലും പഠിക്കുന്ന രണ്ട് ആണ്‍കുട്ടികള്‍ കൂടിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *