കോണ്‍ഗ്രസ്​ പ്ലീനറി തുടങ്ങി; ഭാവി പദ്ധതികള്‍ പ്രഖ്യാപിക്കും

ന്യൂ​ഡ​ല്‍​ഹി: കോണ്‍ഗ്രസ്​ പ്ലീനറി സമ്മേളനത്തില്‍ അടുത്ത അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും നയതന്ത്ര പദ്ധതികളും പ്രഖ്യാപിക്കും. നരേന്ദ്ര ​േമാദി സര്‍ക്കാറി​​​െന്‍റ പരാജയങ്ങള്‍ ഉയര്‍ത്തിക്കാണിക്കുകയും പാര്‍ട്ടിയുടെ മുന്നോട്ടുള്ള വഴികള്‍ രൂപീകരിക്കുകയും ചെയ്യും. ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്​റ്റേഡിയത്തില്‍ നടക്കുന്ന ​ചടങ്ങില്‍ സോണിയാ ഗാന്ധിയും സംസാരിക്കുമെന്നാണ്​ കരുതുന്നത്​. ബി.ജെ.പി സര്‍ക്കാറിനെതിരെ കടുത്ത ആക്രമണം അഴിച്ചു വിടാനു​ം 2019 ലെ പൊതു തെരഞ്ഞെടുപ്പിന്​ മുമ്ബാകെ പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കാനുമുള്ള പദ്ധതിയും തയാറാക്കും.

കോ​ണ്‍​ഗ്ര​സി​​​​െന്‍റ മൂ​ന്നു ദി​വ​സ​ത്തെ പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ന്​ വെ​ള്ളി​യാ​ഴ്​​ച ഡ​ല്‍​ഹി​യി​ല്‍ തു​ട​ക്കം കുറിച്ചു. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി യു​വാ​ക്ക​ള്‍​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ത്തി​ന്​ കൂ​ടു​ത​ല്‍ അ​വ​സ​രം ന​ല്‍​കു​ന്ന​തി​ന്​ പ്ര​ത്യേ​ക ശ്ര​ദ്ധ നല്‍കുന്നു. കോ​ണ്‍​ഗ്ര​സ്​ അ​ധ്യ​ക്ഷ​നി​ല്‍ കേ​ന്ദ്രീ​ക​രി​ച്ചു​നി​ല്‍​ക്കു​ന്ന രീ​തി മാ​റും. പ്ര​വ​ര്‍​ത്ത​ക​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ്​ ഉ​ണ്ടാ​വി​ല്ല. വ​ര്‍​ക്കി​ങ്​ ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള എ​ല്ലാ അം​ഗ​ങ്ങ​ളെ​യും നാ​മ​നി​ര്‍​ദേ​ശം ചെ​യ്യാ​ന്‍ പ്ര​സി​ഡ​ന്‍​റ്​ രാ​ഹു​ല്‍ ഗാ​ന്ധി​യെ പ്ലീ​ന​റി അ​ധി​കാ​ര​പ്പെ​ടു​ത്തും.

ഒാ​രോ സം​സ്​​ഥാ​ന​ത്തു​നി​ന്നും ആ​നു​പാ​തി​ക പ്രാ​തി​നി​ധ്യം ന​ല്‍​കി ആ​ശ​യ​ങ്ങ​ള്‍ പ​ങ്കു​വെ​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ രാ​ഹു​ല്‍ ഗാ​ന്ധി ബ​ന്ധ​പ്പെ​ട്ട​വ​രോ​ട്​ നി​ര്‍​ദേ​ശി​ച്ചിട്ടുണ്ട്​. മു​ന്‍​പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സി​ങ്ങി​​​​െന്‍റ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള രാ​ഷ്​​ട്രീ​യ മാ​ര്‍​ഗ​രേ​ഖാ സ​മി​തി മു​ന്നോ​ട്ടു​വെ​ക്കു​ന്ന പ്ര​മേ​യം 2019ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്വീ​ക​രി​ക്കു​ന്ന സ​ഖ്യ​ക​ക്ഷി സ​മീ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള സൂ​ച​ന​യാ​കും. കാ​ര്‍​ഷി​ക​പ്ര​തി​സ​ന്ധി, സാ​മ്ബ​ത്തി​ക​സ്​​ഥി​തി, അ​ഴി​മ​തി, വ​നി​താ​ക്ഷേ​മം, തൊ​ഴി​ല്‍ എ​ന്നി​ങ്ങ​നെ അ​ഞ്ചു വി​ഭാ​ഗ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക രേ​ഖ​ക​ള്‍ പു​റ​ത്തി​റ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ഇ​നി​യ​േ​ങ്ങാ​ട്ടു​ള്ള മാ​സ​ങ്ങ​ളി​ല്‍ പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നു​ള്ള മാ​ര്‍​ഗ​രേ​ഖ​യാ​ക്കി അ​തു മാ​റ്റാ​നാ​ണ്​ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. മോ​ദി​സ​ര്‍​ക്കാ​റി​​​​െന്‍റ പ്ര​വ​ര്‍​ത്ത​ന വൈ​ക​ല്യ​ങ്ങ​ള്‍​ക്കെ​തി​രാ​യ പ്ര​മേ​യ​വും പ്ലീ​ന​റി​യി​ല്‍ ഉ​ണ്ടാ​കും. മോ​ദി​സ​ര്‍​ക്കാ​റി​​​​െന്‍റ രാ​ഷ്​​ട്രീ​യ​ത്തി​നു​ള്ള ബ​ദ​ല്‍ സ​മീ​പ​ന​വും രൂ​പ​പ്പെ​ടു​ത്തും. 1500ഒാ​ളം എ.​െ​എ.​സി.​സി പ്ര​തി​നി​ധി​ക​ളാ​ണ്​ പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ല്‍ പ​െ​ങ്ക​ടു​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *