കൂത്താട്ടുകുളം: മലയാള സമീക്ഷ.കോം അവാര്‍ഡിന് കേരളകൗമുദി മലപ്പുറം യൂണിറ്റ് ചീഫും കവിയുമായ കെ.എന്‍.സുരേഷ് കുമാര്‍ അര്‍ഹനായി. ഡോ.സി.കെ.മോഹനന്‍ നായര്‍, കഥാകൃത്ത് ഹരീന്ദ്രന്‍, അധ്യാപകന്‍ വി.ആര്‍.രാജു കൂത്താട്ടുകുളം, രാജന്‍ കൈലാസ്, ആര്‍ക്കിടെക്ട് ഡെല്‍സി നിഖില്‍ കൂത്താട്ടുകുളം എന്നിവര്‍ക്കും അവാര്‍ഡ് നല്‍കും.
മലയാളസമീക്ഷ ഡോട്ട് കോം അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് 12ന് കൂത്താട്ടു കുളത്തിനടുത്ത് പാമ്പാക്കുട വെട്ടിമൂട് അഡ്വഞ്ചര്‍ എച്ച്.എസ്.എസില്‍ നടക്കുന്ന ചടങ്ങില്‍ എം.കെ.ഹരികുമാര്‍ അവാര്‍ഡ് വിതരണം ചെയ്യും. അവതാരം, അമ്മ അലാറമാണ് (കവിതകള്‍), ഒരേ വഴി ഒരുപാട് നേരം (കഥകള്‍), കുഞ്ഞിനെ അറിയുക (മനശാസ്ത്രം), മക്കളെ അറിയാന്‍ അമ്മമാര്‍ എഴുതുന്നു (പാരന്റിംഗ്), വിജയത്തിന്റെ ടിക് മാര്‍ക്ക് (ജീവിത വിജയം) എന്നിവയാണ് കെ.എന്‍.സുരേഷ്‌കുമാറിന്റെ പ്രധാന കൃതികള്‍. പാലക്കാട് കിണാശേരിയിലാണ് താമസം. ഭാര്യ: പ്രതിഭ. മക്കള്‍: അമോഘ. അമലേന്ദു
