മലപ്പുറം: നഗരസഭയിലെ കോട്ടക്കുന്നിലെ അമ്യുസ്‌മെന്റ് പാര്‍ക്ക് നഗരസഭയും മലപ്പുറം ബിസിനസ് ഗ്രൂപ്പ് കൂട്ടായ്മയും സഹകരണ അടിസ്ഥാനത്തില്‍ നാലു ഘട്ടമായി വികസിപ്പിക്കുന്നതിന് പ്രഥമ പദ്ധതി നഗരസഭക്ക് സമര്‍പ്പിച്ചു. നഗരസഭയുടെ മുതല്‍മുടക്ക് അംഗീകരിച്ച് ഒന്നാം ഘട്ടത്തില്‍ തന്നെ ലാഭകരമായ അവസ്ഥ ഒരുക്കും. ഭരണ-പ്രതിപക്ഷ ഭേദമന്യേ പാര്‍ക്ക് വിജയകരമായി നടത്തി കൊണ്ടുപോകുന്നതിനുള്ള താല്‍പ്പര്യമാണ് എം.ബി.ജിയെ നഗരസഭയെ സമീപിക്കാന്‍ പ്രേരിപ്പിച്ചത്, ‘രാജ്യത്തെ പ്രമുഖ ഫെസിലിറ്റി മാനേജ്‌മെന്റ് സ്ഥാപനവുമായി സഹകരിച്ച് എം.ബി.ജി ഗാലക്‌സി സര്‍വ്വീസ് സിസ്റ്റം എന്ന സര്‍വ്വീസ് പ്രൊവൈഡിംഗ് സ്ഥാപനത്തിന്റെ പ്രഖ്യാപനം മറ്റ് രണ്ട് പദ്ധതികളുടെ കൂട്ടത്തില്‍ പ്രഖ്യാപിക്കുമ്പോള്‍ ജനതാല്‍പ്പര്യം മുന്‍നിര്‍ത്തിയുളള പാര്‍ക്കുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഈ കൂട്ടായ്മയുടെ യശസ്സ് ഉയര്‍ത്തും. 2014 ല്‍ കേരള സര്‍ക്കാര്‍ നടത്തിയ പാര്‍ട്ട്ണര്‍ കേരളയില്‍ നഗരസഭ അവതരിപ്പിച്ച പദ്ധതികളിലും എം.ബി.ജി താല്‍പ്പര്യം കാണിച്ചിരുന്നു. അതിലെ മാര്‍ക്കറ്റ് കോംപ്ലക്‌സ് പദ്ധതിയും ആവശ്യപ്പെട്ടിട്ടുണ്ട് ‘ . എം.ബി.ജി കമ്മിറ്റി മെമ്പറായ ഫൈസല്‍ മലപ്പുറം പറഞ്ഞു.
ജില്ലയിലെ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന മെയ്ക് ബിസിനസ് ഹബ്ബ് മലപ്പുറം എന്ന മാതൃകയില്‍ ഖത്തര്‍ ഗവണ്‍മെന്റിന്റെ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ സഹായത്തോടെ ഖത്തറില്‍ തുടങ്ങുന്ന സ്ഥാപനത്തിന്റേയും ആഗോള സാമ്പത്തിക കാര്യങ്ങളുടെ കൈകാര്യ കര്‍ത്താക്കളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി ജില്ലയിലെ കൊമേഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലിക്കാനുള്ള സിലബസിന്റെ പ്രഖ്യാപനവും ഗാലക്‌സി സര്‍വ്വീസ് സിസ്റ്റത്തിന്റെ പ്രഖ്യാപനവും ബഹുജന സംഗമം നടത്തി പ്രഖ്യാപിക്കും.
