കൊച്ചി: രാഷ്ട്രീയ ഫാസിസം കൈമുതലായിട്ടുള്ളവരുമായി കേരളത്തില്‍ കോണ്‍ഗ്രസ് ഒരു ബന്ധവും ഉണ്ടാക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്. സ്വന്തം നിലയില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നും ഹസന് പറഞ്ഞു. ജനമോചന യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനത്തില്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഹസന്.
സിപിഐഎമ്മുമായി കേന്ദ്രത്തില്‍ ധാരണയുണ്ടായാലും കേരളത്തില്‍ ഉണ്ടാകില്ല. സ്വന്തം നിലയ്ക്ക് ബിജെപിയെ തടുക്കാന്‍ ശക്തിയുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.
കോണ്‍ഗ്രസ് ആരുടെയും പിന്നാലെ നടക്കുന്ന പാര്‍ട്ടിയല്ല. സിപിഐഎമ്മിലെ ആശയപ്രതിസന്ധി ബിജെപിയുടെ ബി ടീമിനുണ്ടായ പരാജയമാണ്. സിപിഐഎമ്മിലെ ഫാസിസ്റ്റ് വിരുദ്ധരുടെ വിജയം സിതാറാം യെച്ചൂരിയുടെ നിലപാടിനുള്ള അംഗീകാരമാണെന്നും ഹസന് പറഞ്ഞു.
മോദിയെ പ്രശംസിച്ച് സംസാരിച്ച വിഷയത്തില്‍ കെവി തോമസ് എംപി നല്കിയ വിശദീകരണം തൃപ്തികരമാണെന്നും ഹസന് പറഞ്ഞു.
