‘ഇന്ത്യയുടെ മകള്‍’ ഗീതയ്ക്ക് വരനെ ആവശ്യമുണ്ടെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ്

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ നിന്നും തിരിച്ചെത്തിച്ച ‘ഇന്ത്യയുടെ മകള്‍’ ഗീതയ്ക്ക് വരനെ ആവശ്യമുണ്ടെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ്. ബധിരയും മൂകയുമായുമായ ഗീതയ്ക്കായി കേന്ദ്രമന്ത്രി വരനെ തിരയുന്നത് സമൂഹമാധ്യമങ്ങളിലൂടെയാണ്. എഴുത്തുകാര്‍, എഞ്ചിനിയര്‍മാര്‍, സൈനികര്‍ എന്നിങ്ങനെ 25 ഓളം പേരുടെ വിവാഹാലോചന ഗീതയ്ക്കു വന്നിട്ടുണ്ട്, ഇതില്‍ നിന്നും തയ്യാറാക്കിയ 15 പേരുടെ ലിസ്റ്റില്‍ നിന്നും ഗീതയ്ക്ക് ഇഷ്ടമുള്ളയാളെ തിരഞ്ഞെടുക്കാവുന്നതാണ്.

ഗീതയെ വിവാഹം ചെയ്യുന്ന ആളിന് വീടും ജോലിയും മന്ത്രി വാഗ്ദാനം ചെയ്തിട്ടുമുണ്ട്. എന്നാല്‍ വാഗ്ദാനങ്ങള്‍ മാത്രം കണക്കിലെടുത്ത് ആരും വിവാഹത്തിന് തയ്യാറായി വരേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. 18 വര്‍ഷങ്ങള്‍ക്ക് മുമ്ബ് അബദ്ധത്തില്‍ പാക്കിസ്ഥാനിലെത്തിയ ഗീതയെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടലിലൂടെ 2015ലാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *