ട്യൂഷനെത്തിയ ഏഴു വയസുകാരി‌യെ പീഡിപ്പിച്ച 62 കാരന്‍ പിടിയില്‍

കൊച്ചി: ട്യൂഷനെത്തിയ ഏഴു വയസുകാരി‌യെ പീഡനത്തിനിരയാക്കിയ അറുപത്തി രണ്ടുകാരന്‍ അറസ്റ്റില്‍. എരൂര്‍ സ്വദേശി ഇന്ദുചൂഢനാണ് പോലീസ് പിടിയിലായത്. പ്രതിയുടെ ഭാര്യ വീട്ടില്‍ ട്യൂഷ പഠിപ്പിച്ചിരുന്ന കുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്. ക‌ൗണ്‍സലിങിന് വിധേയയാക്കിയപ്പോഴാണ് പീഡനത്തിനിരയായ വിവരം കുട്ടി പുറത്തു പറഞ്ഞത്.

പ്രതി ട്യൂഷനെത്തിയ മറ്റു കുട്ടികളുടെ ശ്രദ്ധ തിരിച്ചായിരുന്നു പെണ്‍കുട്ടിയെ ഉപദ്രവിച്ചിരുന്നത്. ഇയാള്‍ക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *