യെദിയൂരപ്പ് അധികാരമേറ്റു

ബംഗളൂരു: കര്‍ണാടക സംസ്ഥാനം ഭരിക്കാനുള്ള ഭൂരിപക്ഷം ആര്‍ക്കെന്ന തര്‍ക്കം നിലനില്‍ക്കുന്നതിനിടെ ഗവര്‍ണറുടെ പിന്തുണയോടെ ബി.ജെ.പി.നേതാവ് ബി.എസ്.യദിയൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റു. രാജ്്ഭവനില്‍ നടന്ന ചടങ്ങില്‍ യദിയൂരപ്പ മാത്രമാണ് അധികാരമേറ്റത്.മറ്റ് ബി.ജെ.പി.അംഗങ്ങളുടെ സത്യപ്രതിജ്ഞ പിന്നീട്. കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയാണ് യദിയൂരപ്പക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.

കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കോണ്‍ഗ്രസും ജനതാദള്‍ എസും സഖ്യത്തിലായതോടെ ബി.ജെ.പി.ക്ക് അധികാരത്തിലേറാനുള്ള സാധ്യതക്ക് മങ്ങലേറ്റിരുന്നു. ബി.ജെ.പി.ക്ക് 104 അംഗങ്ങളും കോണ്‍ഗ്രസ്-ദള്‍ സഖ്യത്തിന് 117 അംഗങ്ങളുമാണുള്ളത്.എന്നാല്‍ വലിയ അറ്റകക്ഷി എന്ന നിലയില്‍ ഗവര്‍ണര്‍ ബി.ജെ.പിയുടെ നേതാവിനെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കുകയായിരുന്നു.

ഗവര്‍ണറുടെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസും ജനതാദളും രംഗത്തെത്തി. ഇരുപാര്‍ട്ടികളുടെയും എം.എല്‍.എമാര്‍ ബംഗളൂരുവില്‍ പ്രതിഷേധസമരം നടത്തി. ഗവര്‍ണര്‍ ബി.ജെ.പിക്ക് അനുകൂലമായി കളിക്കുകയാണെന്നും ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണെന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വം കുറ്റപ്പെടുത്തി.

സുപ്രീം കോടതിയില്‍ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ വെള്ളിയാഴ്ചയുണ്ടാകുന്ന തീരുമാനം യദിയൂരപ്പക്ക് നിര്‍ണായകമാകും. ബി.ജെ.പിയെ സത്യപ്രതിജ്ഞക്ക് ക്ഷണിച്ച ഗവര്‍ണറുടെ തീരുമാനം തെറ്റായിരുന്നെന്ന് കോടതി കണ്ടെത്തിയാല്‍ യദിയൂരപ്പയുടെ നിലപരുങ്ങലിലാകും. തീരുമാനം കോടതി ശരിവച്ചാല്‍ യദിയൂരപ്പക്ക് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കൂടുതല്‍ സമയം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *