ബംഗളൂരു-കര്‍ണാകത്തിലെ രാഷ്ട്രീയ നാടകങ്ങള്‍ക്കിടയില്‍ സ്വന്തം എം.എല്‍.എമാര്‍ തന്നെ ചതിക്കുമോ എന്ന പേടിയിലാണ് കോണ്‍ഗ്രസ് നേതൃത്വം. എം.എല്‍.എമാരുടെ എണ്ണം കൂട്ടാന്‍ ബി.ജെ.പി കുതിരക്കച്ചവടം നടത്തുന്നതായി കോണ്‍ഗ്രസ് ആരോപിക്കുമ്പോഴും പാര്‍ട്ടി എം.എല്‍.എമാര്‍ തന്നെ മറുപാളയത്തിലേക്ക് പോകുമോ എന്ന ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. മൂന്നു കോണ്‍ഗ്രസ് എം.എല്‍.എ.മാരെ കൂടെ നിര്‍ത്താന്‍ ബി.ജെ.പി. നേതൃത്വം അണിയറ നീക്കം നടത്തുന്നതായി അഭ്യൂഹങ്ങളുണ്ട്.
ബി.ജെ.പി.ക്ക് 104 അംഗങ്ങളാണുള്ളത്. കോണ്‍-ദള്‍ സഖ്യത്തിനാകട്ടെ 117 പേരും.ഇവരെ കൂടാതെ മൂന്നു സ്വതന്ത്രന്മാരുമുണ്ട്. പത്ത് പേരെ കൂടി തങ്ങള്‍ക്കൊപ്പം നിര്‍ത്താനായാല്‍ ഭൂരിപക്ഷമുണ്ടാക്കാനാകുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. മൂന്നു സ്വതന്ത്രന്മാരുമായും ബി.ജെ.പി. ചര്‍ച്ച നടത്തുന്നുണ്ട്. എതിര് സഖ്യത്തില്‍ നിന്ന് ഏഴ് പേരെ കൂടി പിടിക്കാനാകുമോ എന്നാണ് ബി.ജെ.പി. തീവ്രശ്രമം നടത്തുന്നത്. ദളില്‍ നിന്ന് എം.എല്‍.എ.മാരെ അടര്ത്തിയെടുക്കാകുമെന്ന് ബി.ജെ.പിക്ക് ആത്്മവിശ്വാസമില്ല. അതുകൊണ്ടു തന്നെ കോണ്‍ഗ്രസ് പാളയത്തിലാണ് ബി.ജെ.പിയുടെ കണ്ണ്. ഇതിനിടെ, തങ്ങളുടെ ഒരു എം.എല്‍.എയെ ബി.ജെ.പി.ഭീഷണിപ്പെടുത്തി ദല്‍ഹിയിലേക്ക് തട്ടികൊണ്ടു പോയതായി ജനതാദള്‍ നേതൃത്വം ആരോപിച്ചിട്ടുണ്ട്.
