എല്ലാ കണ്ണുകളും കോടതിയിലേക്ക്

ബംഗളൂരു-കര്‍ണാടക രാഷ്ട്രീയത്തിന്റെ ഭാവി തീരുമാനിക്കുന്ന സുപ്രീംകോടതി വിധി വെള്ളിയാഴ്ചയുണ്ടാകും. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബി.എസ്.യദിയൂരപ്പ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഹാജരാക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ കത്ത് പ്രകാരം ബി.ജെ.പിക്ക് സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷമുണ്ടെങ്കില്‍ കോടതി തീരുമാനം അവര്‍ക്ക് അനുകൂലമായേക്കും.
തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. വലിയ കക്ഷിയായതോടെയാണ് കര്‍ണാടകയില്‍ രാഷ്ട്രീയ നാടകങ്ങള്‍ ആരംഭിച്ചത്. കോണ്‍ഗ്രസ്-ദള്‍ സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചതോടെ സര്‍ക്കാരുണ്ടാക്കാന്‍ അവര്‍ ഗവര്‍ണറോട് അവകാശവാദമുന്നയിച്ചു. എന്നാല്‍ ഈ ആവശ്യം തള്ളി ഗവര്‍ണര്‍ ബി.ജെ.പിക്കാണ് അവസരം നല്‍കിയത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഉടനെ തന്നെ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ബി.ജെ.പി. ഗവര്‍ണക്ക് നല്‍കിയ കത്ത ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്. ഇതിനിടെ കര്‍ണാടക ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത് പ്രമുഖ അഭിഭാഷകനായ രാംജഠ്മലാനിയുടെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *