കോഴിക്കോട്: കൊടുവള്ളി സില്‍സില ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. മൂന്ന് കിലോ സ്വര്‍ണം കവര്‍ന്നതായി കണക്കാക്കുന്നു. കടയുടെ പിന്‍ഭാഗം കുത്തിത്തുറന്ന മോഷ്ടാക്കള്‍ സീലിംഗ് പൊളിച്ചാണ് കടയ്ക്കുള്ളില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
