കോഴിക്കോട്: നിപ്പാ വൈറസ് പനി ബാധിച്ചവരെ ചികിത്സിച്ച പേരാമ്ബ്ര താലൂക്ക് ആസ്പത്രിയിലെ നഴ്സുമാരെയും മരിച്ചവരുടെ ബന്ധുക്കളെയും അകറ്റി നിര്‍ത്തുന്ന നാട്ടുകാരില്‍ ചിലരുടെ സമീപനം സംബന്ധിച്ച് വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ഇത്തരം സമീപനങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യമെങ്കില്‍ ബോധവല്‍ക്കരണം ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈന്‍ ആവശ്യപ്പെട്ടു. ഇൗ ആവശ്യം ഉന്നയിച്ച് ജില്ലാ പോലീസ് മേധാവിക്കും ജില്ലാ മെഡിക്കല്‍ ഒാഫീസര്‍ക്കും കത്തയച്ചു.
പനി ബാധിച്ചവരെ ചികിത്സിച്ച പേരാമ്ബ്ര താലൂക്ക് ആസ്പത്രിയിലെ നഴ്സുമാരെയും മരിച്ചവരുടെ ബന്ധുക്കളെയും ഒാട്ടോയിലും ബസ്സിലും കയറ്റുന്നില്ലെന്നും നാട്ടുകാരില്‍ ചിലര്‍ അകറ്റി നിര്‍ത്തുകയാണെന്നുമുളള മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഒാട്ടോ ഡൈ്രവര്‍മാര്‍ക്കും ബസ് ഡൈ്രവര്‍മാര്‍ക്കും ഇടയില്‍ പോലീസിന്റേയും ആരോഗ്യപ്രവര്‍ത്തകരുടെയും സഹകരണത്തോടെ ശക്തമായ സന്ദേശം പ്രചരിപ്പിക്കണമെന്നും എം.സി. ജോസഫൈന്‍ ആവശ്യപ്പെട്ടു.
