കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നെന്ന് സംശയം: ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു

ബംഗളൂരു: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നയാളെന്ന്​ സംശയിച്ച്‌​ ബംഗളൂരുവില്‍ ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. രാജസ്​ഥാന്‍ സ്വദേശി കാലുറാം എന്നയാളാണ്​ മര്‍ദനത്തില്‍ മരിച്ചത്​. 25 പേരടങ്ങുന്ന സംഘമാണ് ക്രിക്കറ്റ്​ ബാറ്റും മരത്തടികളും ഉപയോഗിച്ച്‌​​ മര്‍ദിച്ചത്​. സംഭവവുമായി ബന്ധപ്പെട്ട് നാലു സ്​ത്രീകള്‍ ഉള്‍പ്പെടെ ​14 പേര്‍ അറസ്​റ്റിലായി.

ബംഗളൂരുവില്‍ ടൈല്‍ ജോലിക്കാരനായിരുന്നു യുവാവ്​​. ഒരു മാസം മുമ്ബാണ്​ ഇയാള്‍ പൂണെയില്‍ നിന്ന്​ ബംഗളൂരുവില്‍ എത്തിയത്​. ചാമരാജ്​പെട്ട്​ പൂന്തോട്ടത്തിലെത്തിയ യുവാവിനെ തട്ടിക്കൊണ്ടു പോവുന്ന ആളാണെന്ന്​ സംശയിച്ച്‌​ ചില സ്​ത്രീകള്‍ പിന്തുടരുകയും ഇവരോടൊപ്പമുള്ളവര്‍ ആക്രമിക്കുകയുമായിരുന്നു. പെ​െട്ടന്നു തന്നെ പൊലീസ്​ സ്​ഥലത്തെത്തുകയും യുവാവിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്​തെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

യുവാവിനെ മര്‍ദിക്കാന്‍ യാതൊരു അടിസ്​ഥാനവുമില്ലായിരുന്നെന്ന്​ പൊലീസ്​ പറഞ്ഞു. റെയ്​ച്ചൂര്‍ ജില്ലയില്‍ തട്ടിക്കൊണ്ടു പോകുന്നയാളാ​ണെന്ന്​ സംശയിച്ച്‌​ മാനസികാസ്വാസ്​ഥ്യമുള്ള യുവാവിനെ ജനക്കൂട്ടം മര്‍ദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *