തൂത്തുക്കുടി വെടി​െവപ്പ്​: സി.ബി.​െഎ അന്വേഷണ ഹരജി തിങ്കളാഴ്​ച പരിഗണിക്കും

ന്യൂഡല്‍ഹി: തൂത്തുക്കുടിയില്‍ സമരക്കാര്‍ക്ക്​ നേരെ പൊലീസ്​ നടത്തിയ വെടി​െവപ്പിനെതിരെ നല്‍കിയ ഹരജി പരിഗണിക്കുന്നത്​ സുപ്രീംകോടതി തിങ്കളാഴ്​ചത്തേക്ക്​ മാറ്റി. കേസ്​ ഇന്ന്​ കേള്‍ക്കാന്‍ സാധിക്കില്ലെന്ന്​ കോടതി പറഞ്ഞു. തൂത്തുക്കുടിയിലെ പൊലീസ്​ വെടിവെപ്പില്‍ സി.ബി.​െഎ അന്വേഷണം വേണമെന്നാവശ്യപ്പെട്ട്​ ജി.എസ്​ മണി എന്നയാളാണ്​ ഹരജി നല്‍കിയത്​.

നൂറു ദിവസത്തിലേറെയായി തൂത്തുക്കുടിയില്‍ സ്​റ്റെര്‍ലൈറ്റ്​ കോപ്പര്‍ പ്ലാന്‍റിനെതിരായി നാട്ടുകാര്‍ സമരം നടത്തുന്നു. പ്ലാന്‍റ്​ പരിസര മലിനീകരണമുണ്ടാക്കുന്നുവെന്നും അടച്ചു പൂട്ടണമെന്നും ലൈസന്‍സ്​ പുതുക്കരുതെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. കഴിഞ്ഞ ദിവസം സമരക്കാര്‍ പ്ലാന്‍റിലേക്ക്​ നടത്തിയ ലോങ്​ മാര്‍ച്ചിനു
നേരെ പൊലീസ്​ വെടിവെക്കുകയായിരുന്നു.

വെടി​െവപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു. വെടിവെപ്പ്​ മനഃപൂര്‍വമായിരു​െന്നന്ന്​ തെളിയിക്കുന്ന ദൃശ്യങ്ങളും പറത്തു വന്നിരുന്നു. തുടര്‍ന്നാണ്​ സംഭവത്തില്‍ സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട്​ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്​.

Leave a Reply

Your email address will not be published. Required fields are marked *