തൃശ്ശൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ സഞ്ചരിച്ച ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. തൃശ്ശൂര്‍ പേരാമംഗലത്തുണ്ടായ അപകടത്തില്‍ ജയരാജിന് പരിക്കില്ല. അമല ആശുപത്രിക്ക് സമീപം പേരാമംഗലത്ത് വെച്ചാണ് ആംബുലന്‍സ് അപകടത്തില്‍പെട്ടത്. ഡിവൈഡറില്‍ ഇടിച്ചുകയറിയ ആംബുലന്‍സിന്റെ രണ്ടു ടയറുകള്‍പൊട്ടി. പരിക്കേറ്റില്ലെങ്കിലരും ദേഹാസ്വാസ്ഥും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ജയരാജനെ . 24 മണിക്കൂര്‍ നിരീക്ഷിച്ച ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടു പോയാല്‍ മതിയെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ എത്രേയും വേഗം ജയരാജനെ തിരുവനന്തപുരത്തെത്തിക്കാനാണ് പോലീസിന്റെ ശ്രമം. ഇതിനെ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചു. ജയരാജിന്റെ ബന്ധുക്കല്‍ എത്തിയ ശേഷം കൊണ്ടുപോയാല്‍ മതി എന്നായിരുന്നു പ്രവര്‍ത്തകരുടെ ആവശ്യം. എന്നാല്‍ ജയരാജനെ ട്രെയിന്‍മാര്‍ഗം കൊണ്ടുപോകണമെന്നാണ് സി പി എം നോതാക്കളുടെ ആവശ്യം. തിരുവനന്തപുരം ശ്രീ ചിത്രയിലേക്ക് വിദഗ്ത ചികില്‍സക്കാണ് ജയരാജനെ കൊണ്ടുപോകുന്നത്.
