കോഴിക്കോട്: അടുത്ത നിയമസഭയില്‍ തട്ടിമിട്ട ഒരു എം.എല്‍.എ. ഉണ്ടാകുമോ? ഉത്തരം നല്‍കേണ്ടത് മുസ്്‌ലിം ലീഗാണ്.മുസ്ലിം സ്ത്രീകള്‍ സമൂഹത്തിന്റെ മുഖ്യധാനയിലേക്ക് വരണമെന്ന് പ്രസംഗിക്കാറുള്ള മുസ്ലിം ലീഗ് നേതാക്കള്‍ ഇത്തവണ പാര്‍ട്ടിയുടെ ഒരു സീറ്റ് വനിതക്ക് നല്‍കുന്നതിനെ പിന്തുണക്കുമോ എന്ന് വ്യക്തമായിട്ടില്ല. പാര്‍ട്ടിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ വനിതകള്‍ക്ക് സംവരണമില്ല. ഇനിയും പ്രഖ്യാപിക്കാനുള്ള നാലു സീറ്റുകളിലാണ് വനിതാ നേതാക്കളുടെ പ്രതീക്ഷ. എന്നാല്‍ ഈ സീറ്റുകള്‍ വിജയസാധ്യത കുറവുള്ള സീറ്റുകളാണ്.
മുസ്ലിം ലീഗിന് വനിതാ ലീഗ് എന്ന സംഘടനയുണ്ടെങ്കിലും തെരഞ്ഞെടുപ്പു വരുമ്പോള്‍ വനിതകളെ തഴയുന്ന പതിവാണ് ലീഗിനുള്ളത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് മാത്രം വനിതകള്‍ മല്‍സരിച്ചാല്‍ മതിയെന്ന നിലപാടാണ് ലീഗ് നേതൃത്വത്തിന്റേത്. പാര്‍ട്ടിയുടെ മുന്‍നിരയിലുള്ള വനിതാ നേതാക്കളില്‍ പലരും ജില്ലാ പഞ്ചായത്ത് അടക്കമുള്ള ഭരണസ്ഥാപനങ്ങളില്‍ പദവികളിലിരുന്നു കഴിവു തെളിയിച്ചവരാണ്. എന്നാല്‍ ഇവരെയൊന്നും നിയമസഭയിലേക്ക് പരിഗണിക്കാന്‍ ലീഗ് തയ്യാറായിട്ടില്ല.
വനിതാ സംവരണം പാര്‍ട്ടി നടപ്പിലാക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ചിരിച്ച് ഒഴിഞ്ഞു മാറുകയാണ് മുസ്ലിം ലീഗ് നേതാക്കളുടെ പതിവ്. പാര്‍ട്ടിയെ പിന്തുണക്കുന്ന സമസ്ത പോലുള്ള മതവിഭാഗങ്ങളുടെ എതിര്‍പ്പുണ്ടാകുമെന്ന ഭയമാണ് ലീഗ് ഇക്കാര്യത്തില്‍ പിറകോട്ടടിക്കാനുള്ള പ്രധാന കാരണം.
