കനയ്യ കേരളത്തിലെത്തും

ന്യുദല്‍ഹി:രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് കേന്ദ്രസര്‍ക്കാര്‍ അറസ്റ്റ് ചെയ്ത ജവഹര്‍ലാല്‍ നെഹ്്‌റു യൂനിവേഴ്്‌സിറ്റി യൂനിയന്‍ ചെയര്‍മാന്‍ കനയ്യ കുമാര്‍ ഈ മാസം കേരളത്തിലെത്തും. കനയ്യയെ കേരളത്തിലെത്തിക്കാന്‍ സി.പി.ഐ.യുടെ വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫാണ് മുന്‍കയ്യെടുക്കുന്നത്. മാര്‍ച്ച് 12 ന് കൊച്ചിയില്‍ എ.ഐ.എസ്.എഫ് സംഘടിപ്പിക്കുന്ന ഫാസിറ്റ് വിരുദ്ധ വിദ്യാര്‍ഥി സംഗമത്തില്‍ കനയ്യ മുഖ്യപ്രഭാഷകനാകും.കേരളത്തില്‍ ബി.ജെ.പിക്കെതിരായ ഇടതുപക്ഷ നീക്കങ്ങള്‍ക്ക് കനയ്യയുടെ സന്ദര്‍ശനം ശക്തിപകരും.

Leave a Reply

Your email address will not be published. Required fields are marked *