കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ പതിച്ചത് അസ്‌ട്രോണമി ഗ്രീന്‍ ലേസറാണെന്ന് സൂചന. പ്രാഥമികാന്വേഷണം നടത്തിയ എയര്‍ ട്രാഫിസ് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.
ബുധനാഴ്ച രാത്രി ദുബൈയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ കോക്പിറ്റിലാണ് ലേസര്‍ രശ്മി പതിച്ചത്. പരപ്പനങ്ങാടി-ബേപ്പൂര്‍ തീരമേഖലയില്‍ നിന്നാണ് ഇത് പ്രയോഗിച്ചതെന്നാണ് കണ്ടെത്തല്‍. 2000 അടി ഉയരത്തില്‍ വിമാനമെത്തിയപ്പോഴാണ് ലേസര്‍ പ്രയോഗമുണ്ടായത്.
ഇത്ര ഉയരത്തില്‍ കളിപ്പാട്ടങ്ങളില്‍ ഉപയോഗിക്കുന്ന ലേസര്‍ രശ്മികള്‍ എത്തില്ല. പ്രകാശകിരണമായി ഉയരുകയും നക്ഷത്രങ്ങളില്‍ മുട്ടുന്നതായി തോന്നുകയും ചെയ്യുന്നതാണ് അസ്‌ട്രോണമി ഗ്രീന്‍ ലേസര്‍. കൃത്യമായ ധാരണയോടെയാണ് ലേസര്‍ പ്രയോഗം നടത്തിയതെന്ന് സംശയിക്കുന്നു. വിമാനത്തിന്റെ വിന്‍ഡ് സ്‌ക്രീനിലെ പോറലുകളില്‍ തട്ടി ഇവ പ്രതിഫലിക്കും. ഇതോടെ കോക്പിറ്റ് പ്രകാശമാനമാവുമ്പോള്‍ പൈലറ്റിന്റെ കാഴ്ച കുറയ്ക്കാനിടയാക്കും. വിമാനം ലാന്റ് ചെയ്യുമ്പോഴും പറന്നുയരുമ്പോഴും ഇത് അപകടകരമാവും. എന്നാല്‍ ഗുരുതരമായ സാഹചര്യം സംഭവത്തിലില്ലെന്ന നിഗമനത്തിലാണ് പൊലീസ്. രാത്രി കാണാത
