കായികക്ഷമതാ പരീക്ഷ

പത്തനംതിട്ട: വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ (കെ.എ.പി മൂന്നാം ബറ്റാലിയന്‍) ചുരുക്കപ്പട്ടികയിലെ ക്രമനമ്പര്‍ 676775 വരെയുള്ളവര്‍ക്ക് 16 നും ക്രമനമ്പര്‍ 776839 വരെയുള്ളവര്‍ക്ക് 17 നും അടൂര്‍ കെ.എ.പി മൂന്നാം ബറ്റാലിയന്‍ പോലീസ് പരേഡ് ഗ്രൗണ്ടിലും, ക്രമനമ്പര്‍ 840939 വരെയുള്ളവര്‍ക്ക് 16 ന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിലും രാവിലെ ആറുമുതല്‍ കായികക്ഷമതാ പരീക്ഷ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എം.എസ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ംംം.സലൃമഹമുരെ.ഴീ്.ശി ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയുമായി അഡ്മിഷന്‍ ടിക്കറ്റില്‍ നിര്‍ദേശിച്ചിരിക്കുന്ന പ്രകാരം ഹാജരാകണം. എസ്.എം.എസ് മുഖേന അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *