കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ ജീവനക്കാരും ഒരു വിഭാഗം യാത്രക്കാരും കുട്ടികളോടു മോശമായി പെരുമാറുന്നതു സംബന്ധിച്ചു ഇപ്പോഴും അനവധി പരാതികള്‍ ലഭിക്കുന്നുണ്ടെന്നു ബാലാവകാശ കമ്മീഷന്‍ വെളിപ്പെടുത്തി. ഇതു സംബന്ധിച്ചു കര്‍ശന നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനു കമ്മീഷന്‍ നിര്‍ദേശം നല്‍കി. സ്‌കൂള്‍ അവധിക്കാലത്ത് ബസ് ജീവനക്കാര്‍ക്ക് ബോധവത്കരണ ക്ലാസ് നടത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. മോശമായി പെരുമാറുന്ന ജീവനക്കാരുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നു മോട്ടോര്‍ വാഹന വകുപ്പ് പ്രതിനിധി പിന്നീട് ബന്ധപ്പെട്ട വകുപ്പുകളുടെ യോഗത്തില്‍ അറിയിച്ചു.
