പു​തി​യ​തെ​രു​വി​ല്‍ ബി​ജെ​പി ഓ​ഫീ​സി​നു നേ​രെ ബോം​ബേ​റ്; ഒ​രാ​ള്‍​ക്ക് പ​രി​ക്ക്

ക​ണ്ണൂ​ര്‍: വ​ള​പ​ട്ട​ണം പു​തി​യ​തെ​രു​വി​ല്‍ ബി​ജെ​പി ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം. ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ചി​റ​ക്ക​ല്‍ ധ​ന​രാ​ജ് തീ​യേ​റ്റ​റി​ന് സ​മീ​പ​ത്തു​ള്ള പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ പെ​ട്രോ​ള്‍ ബോം​ബെ​റി​യു​ക​യാ​യി​രു​ന്നു. 

ഓ​ഫീ​സി​ന് മു​ന്നി​ല്‍ വ​രാ​ന്ത​യി​ല്‍ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന മ​ധ്യ​വ​യ​സ്ക​ന് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. വ​ള​പ​ട്ട​ണം മൂ​പ്പ​ന്‍​പ്പാ​റ​യി​ലെ സു​രേ​ശ​നാ​ണ് (53) പ​രി​ക്കേ​റ്റ​ത്.​ ദേ​ശീ​യ പാ​ത​യി​ലെ വാ​ഹ​ന യാ​ത്ര​ക്കാ​ര്‍ ന​ല്‍​കി​യ വിവ​ര​മ​റി​ഞ്ഞ് വ​ള​പ​ട്ട​ണം പോ​ലീ​സ് എ​ത്തി തീ ​കെ​ടു​ത്തി.​ 

ഓ​ഫീ​സി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന ബോ​ര്‍​ഡു​ക​ളും കൊ​ടി​ക​ളും ക​ത്തി​ന​ശി​ച്ചു. മേ​ല്‍​കൂ​ര​യ്ക്ക് ഭാ​ഗി​ക​മാ​യി തീ​പി​ടി​ച്ചു.​പ​രി​ക്കേ​റ്റ സു​രേ​ശ​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും പി​ന്നീ​ട് പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ബൈ​ക്കി​ല്‍ എ​ത്തി​യ ര​ണ്ടം​ഗ സം​ഘ​മാ​ണ് വാ​തി​ല്‍ ത​ക​ര്‍​ത്ത്‌അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ചി​റ​ക്ക​ല്‍ ക​ട​ലാ​യി ക്ഷേ​ത്ര പ​രി​സ​ര​ത്തെ കൊ​ടി​ക​ളും ന​ശി​പ്പി​ച്ച്‌ പ്ര​വ​ര്‍​ത്ത​ക​നാ​യ അ​ര്‍​ജു​ന്‍റെ വീ​ടി​ന്‍റെ വ​രാ​ന്ത​യി​ല്‍ കൊ​ണ്ടി​ട്ട നി​ല​യി​ലാ​ണ്.​പൊ​തു​വെ സ​മാ​ധാ​നം നി​ല​നി​ല്‍​ക്കു​ന്ന ചി​റ​ക്ക​ല്‍ പ്ര​ദേ​ശ​ത്ത് സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ബോം​ബെ​റി​ഞ്ഞ​തി​ന് പി​ന്നി​ല്ലെ​ന്ന് ബി​ജെ​പി ചി​റ​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​രോ​പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *