ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സ് വിടില്ല; ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി താരം പറഞ്ഞത് ഇങ്ങനെ

കൊച്ചി: ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ബ്ലാസ്റ്റേഴ്‌സ് സന്ദേശ് ജിങ്കനടക്കമുള്ള താരങ്ങളെ ഒഴിവാക്കാന്‍ ശ്രമിക്കുന്നു എന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടയില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് പുതിയൊരു പുതുവര്‍ഷ സമ്മാനം നല്‍കി സന്ദേശ് ജിങ്കന്‍.

ബ്ലാസ്റ്റേഴ്‌സ് വിടുന്നു എന്ന കിംവദന്തികളെ കാറ്റില്‍ പറത്തി ജിങ്കന്‍ ആരാധകരോട് പറഞ്ഞത് ഇങ്ങനെയാണ്- ‘2019 എന്ന് പറയുമ്ബോള്‍ എനിക്ക് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ മാത്രമാണ് ഓര്‍മ്മ വരുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് അത്രയ്ക്ക് എന്നെയും ടീമിനെയും സ്‌നേഹിക്കുന്നു. ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കലാണ് 2019ലെ ലക്ഷ്യം. സീസണ്‍ ഇടവേള കഴിഞ്ഞ് ആരംഭിക്കുമ്ബോള്‍ അതിനാകും എന്ന് കരുതുന്നു’.

ഇതോടെ ബ്ലാസ്റ്റേഴ്‌സില്‍ തുടരുമെന്ന സൂചനയാണ് താരം തരുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്. ഏതായാലും ജിങ്കന്റെ ഈ വാക്കുകള്‍ വിശ്വസിച്ച്‌ സൂപ്പര്‍ താരം തങ്ങളെ വിട്ട് പോകില്ല എന്ന് ആശ്വസിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍. ബ്ലാസ്റ്റേഴ്‌സിലെ ഏറ്റവും ലോയല്‍ താരമായി ഹെയിറ്റേഴ്‌സ് വരെ അംഗീകരിക്കുന്ന താരമാണ് ജിങ്കന്‍.

Leave a Reply

Your email address will not be published. Required fields are marked *