രാമക്ഷേത്ര നിര്‍മ്മാണത്തിന് ഒന്നും ചെയ്തിട്ടില്ല; കോണ്‍ഗ്രസിനെതിരെ സ്മൃതി ഇറാനി

ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തിന് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഒന്നും ചെയ്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.

അവര്‍ക്ക് രാമക്ഷേത്രം പ്രധാനമല്ലെന്നും രാമക്ഷേത്രം പ്രധാനമല്ലെന്ന തരത്തിവല്‍ പ്രസ്താവനപോലും രാഹുല്‍ ഇറക്കിയിട്ടുണ്ടെന്നും രാമക്ഷേത്രം ആവശ്യമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാടെന്നും സ്മൃതി പറഞ്ഞു.

മുന്‍പ് കോടതിയില്‍ നല്‍കിയ സത്യവാംങ്മൂലത്തില്‍ ഗാന്ധി കുടുംബവും കോണ്‍ഗ്രസ് പാര്‍ട്ടിയും പറഞ്ഞത് രാമന്‍ ജീവിച്ചിരുന്നതിന് തെളിവൊന്നും ഇല്ലെന്നും രാമക്ഷേത്രം പ്രധാന്യം അര്‍ഹിക്കുന്നതല്ലെന്നുമായിരുന്നു. അയോധ്യയിലെ ക്ഷേത്രവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്, സ്മൃതി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *