അമിത്​ ഷായുടെ ഹെലികോപ്​ടര്‍ ഇറങ്ങുന്നതിന്​ അനുമതി നിഷേധിച്ച്‌ മമത

ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ മാല്‍ഡയില്‍ ​ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്​ ഷായുടെ ഹെലികോപ്​ടര്‍ ഇറങ്ങുന്നതിന്​ മുഖ്യമന്ത്രി മമത ബാനര്‍ജി അനുമതി നിഷേധിച്ചു. ചൊവ്വാഴ്​ച മാല്‍ഡയില്‍ നടക്കാനിരിക്കുന്ന ബി.ജെ.പി റാലിയില്‍ പ​െങ്കടുക്കുന്നതിനാണ്​ അമിത്​ ഷാ ബംഗാളിലെത്തുന്നത്​. മാല്‍ഡ എയര്‍പോര്‍ട്ടിലെ ഹെലിപാഡില്‍ അറ്റകുറ്റപണികള്‍ നടക്കുകയാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ മമത അമിത്​ ഷായുടെ ഹെലികോപ്​ടര്‍ ലാന്‍ഡിങിന്​ അനുമതി നിഷേധിച്ചത്.

എന്നാല്‍, നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്ന ഇതേ ഹെലിപാഡില്‍ കുറച്ച്‌​ ദിവസങ്ങള്‍ക്ക്​ മുമ്ബ്​​ മമത ബാനര്‍ജി ഹെലികോപ്​ടറിറങ്ങിയിരുന്നുവെന്ന്​ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്​ പറഞ്ഞു. “ഹെലിപാഡി​​​െന്‍റ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്​. അതില്‍ അറ്റകുറ്റപണികള്‍ നടക്കുകയോ നിര്‍മ്മാണ വസ്​തുക്കള്‍ കൂട്ടിയിടുകയോ ചെയ്​തിട്ടില്ല. നിലവില്‍ ഹെലികോപ്​ടറുകള്‍ക്ക്​ ലാന്‍ഡ്​ ചെയ്യാന്‍ കഴിയുന്ന സ്ഥിതി അവിടെയുണ്ട്​. അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ നിരത്തി മമത ബാനര്‍ജി അധികാരം ദുരുപയോഗം ചെയ്യുകയാണ്​. അമിത്​ ഷാക്ക്​ ലാന്‍ഡിങ്​ അനുമതി നിഷേധിച്ചത്​ രാഷ്​ട്രീയ പകപോക്കലാണ്.” രവിശങ്കര്‍ പ്രസാദ്​ മാധ്യമങ്ങളോട്​ പറഞ്ഞു.

‘മാല്‍ഡ ഡിവിഷനിലെ എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടെ റിപ്പോര്‍ട്ട് പ്രകാരം എയര്‍പോര്‍ട്ടില്‍ അറ്റകുറ്റപണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. റണ്‍വേയില്‍ നിര്‍മാണ സാമഗ്രികള്‍ പലതും കൂട്ടിയിട്ടിരിക്കയാണ്​. പണികള്‍ നടക്കുന്നതിനാല്‍ താല്‍ക്കാലിക ഹെലിപാഡ് സജ്ജമാക്കാനും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ഹെലികോപ്ടറുകള്‍ക്ക് ലാന്‍ഡ് ചെയ്യാനുള്ള സൗകര്യം എയര്‍പോര്‍ട്ടിലില്ല.’- എന്നാണ്​ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഒൗദ്യോഗികമായി അറിയിച്ചത്​.

Leave a Reply

Your email address will not be published. Required fields are marked *