ബോംബെറിഞ്ഞ കേസ്; കൂട്ടുപ്രതിയുടെ കുടുംബം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ശബരിമല കര്‍മ്മസമിതി നടത്തിയ ഹര്‍ത്താലിനിടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനു നേര്‍ക്ക് ബോംബെറിഞ്ഞ കേസിലെ കൂട്ടുപ്രതിയുടെ കുടുംബത്തെ പൊലീസ് പീഡിപ്പിക്കുന്നു എന്നാരോപിച്ച്‌ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി .

പ്രതിയുടെ ബന്ധുവായ വി. ഗോപിനാഥന്‍ നായര്‍ എന്നയാളാണ് ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ പൊലീസ് അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

കേസിലെ മുഖ്യപ്രതി സംഘപരിവാര്‍ നേതാവായ പ്രവീണ്‍ എന്നയാളെ ഒളിവില്‍ പാര്‍പ്പിച്ച ആലപ്പുഴ നൂറനാട് സ്വദേശി സേതുമാധവന്റെ വീട്ടില്‍ പൊലീസ് അന്വേഷണത്തിനായി എത്തിയിരുന്നു. ഇത് പീഡനമാണെന്ന് ആരോപിച്ചാണ് സേതുമാധവന്റെ പിതാവ് ഗോപിനാഥന്‍നായര്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *