ബാലഭാസ്കറിന്റെ സാമ്ബത്തിക ഇടപാടുകളില്‍ ദുരൂഹതയില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച പ്രശസ്ത വയലിനിസ്റ്റും, സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ സാമ്ബത്തിക ഇടപാടുകളില്‍ യാതൊരു ക്രമക്കേടുമില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. ആയുര്‍വേദ ഡോക്ടറുമായി ബാലഭാസ്കറിന് സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വിശദമായ അന്വേഷണം നടത്തിയത്. ബാലഭാസ്കറിന്റെ കയ്യില്‍ നിന്നും പറ്റിയ തുക ഡോക്ടര്‍ ബാങ്ക് വഴി തിരിച്ചു നല്‍കിയതായും പോലീസില്‍ പറഞ്ഞു. 8 ലക്ഷം രൂപയാണ് പാലക്കാടുള്ള ഡോക്ടര്‍ ബാലഭാസ്കറിന്റെ കയ്യില്‍ നിന്നും പറ്റിയത്. പണമിടപാടിന്റെ രേഖകളും ഡോക്ടര്‍ പൊലീസിന് മുന്നില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *