ആലപ്പുഴ: സംവിധായകന്‍ പ്രിയനന്ദനെതിരെ കേസെടുക്കണമെന്ന ആവശ്യമുന്നയിച്ച് ആലപ്പുഴ സ്വദേശി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ശബരിമല സ്ത്രീപ്രവേശന വിഷയത്തെ തുടര്‍ന്ന് അയ്യപ്പനെ മോശമായി ചിത്രീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെതിരെയാണ് പ്രിയനന്ദനെതിരെ ഹര്‍ജി.
കേസ് എടുക്കണമെന്ന ആവശ്യമുന്നയിച്ച് പൂച്ചാക്കല്‍ പൊലീസില്‍ ഇയാള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. പ്രിയനന്ദനെതിരായ പരാതിയില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നാണ് പരാതിക്കാരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രിയനന്ദന്റെ പരാമര്‍ശത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് ഉയര്‍ന്നിരുന്നത്.തുടര്‍ന്ന് പ്രിയനന്ദന് നേരെ ആക്രമണമുണ്ടാവുകയും ചാണകവെള്ളം തളിക്കുകയും ചെയ്തിരുന്നു.
