ഭര്‍തൃവീട്ടില്‍ പ്രവേശനം ആവശ്യപ്പെട്ട് കനകദുര്‍ഗ

മലപ്പുറം : ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ ഭര്‍തൃവീട്ടില്‍ പ്രവേശനം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ കോടതി നാളെ വിധി പറയും. മലപ്പുറം പുലാമന്തോള്‍ ഗ്രാമ കോടതിയാണ് വിധി പ്രസ്താവിക്കുക.ഗാര്‍ഹിക പീഡന നിയമപ്രകാരമാണ് കനകദുര്‍ഗ പരാതി നല്‍കിയത്. താന്‍ ഭര്‍തൃവീട്ടിലെത്തിയപ്പോള്‍, ഭര്‍തൃമാതാവ് സുമതിയും ബന്ധുക്കളും വീട്ടില്‍ കയറാന്‍ അനുവദിച്ചില്ലെന്നും ശാരീരികമായി ഉപദ്രവിച്ചെന്നുമാണ് കനകദുര്‍ഗയുടെ പരാതി.

ഇതിന്റെ അടിസ്ഥാനത്തില്‍ ഭര്‍തൃമാതാവിനും ബന്ധുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുക്കുയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കനകദുര്‍ഗ മര്‍ദിച്ചു എന്നാരോപിച്ച്‌ സുമതിയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭര്‍തൃവീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കനകദുര്‍ഗ ഇപ്പോള്‍ വനിതാ ഷെല്‍ട്ടറിലാണ് താമസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *