അ​ഞ്ചു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോയി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി

മും​ബൈ: മ​ധ്യ​മു​ബൈ​യി​ല്‍ അ​ജ്ഞാ​ത​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ അ​ഞ്ചു​വ​യ​സു​കാ​രി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പെ​ണ്‍​കു​ട്ടി ലൈം​ഗീ​ക പീ​ഡ​ന​ത്തി​നു ഇ​ര​യാ​യി​ട്ടുണ്ട്. ഇന്നലെ രാ​വി​ലെ​യാ​ണ് പെ​ണ്‍​കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

മാ​ഹിം എ​ല്‍​ജെ റോ​ഡി​ലെ വ​ഴി​യ​രി​കി​ലെ കു​ടി​ലി​ല്‍ മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​ണ് അ​ജ്ഞാ​ത​ര്‍ ത​ട്ടികൊ​ണ്ടു​പോ​യ​ത്. രാ​വി​ലെ പെ​ണ്‍​കു​ട്ടി​യെ കാ​ണാ​തെ വ​ന്ന​തോടെ അച്ഛന്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *