ശബരിമലയിലെ സാഹചര്യം ഇപ്പോഴും അശാന്തമാണെന്ന് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ഡി. സുധീഷ്‌കുമാര്‍. തുലാ മാസ പൂജയ്ക്കു നട തുറന്നപ്പോഴത്തെ സമാനമായ സാഹചര്യമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. വിശ്വാസികള്‍ അസ്വസ്ഥരാണ്. കുംഭമാസ പൂജയ്‌ക്ക് വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായേക്കാമെന്നും സുധീഷ്‌കുമാര്‍ വ്യക്തമാക്കി.
നട തുറന്നിരിക്കുമ്ബോള്‍ തന്നെയാണ് സുപ്രീം കോടതി യുവതീപ്രവേശകേസില്‍ വിധി പ്രസ്‌താവിക്കനൊരുങ്ങുന്നത്. ഇതും പ്രതിസന്ധിയാണെന്ന് എക്‌സിക്യൂട്ടിവ് ഓഫിസര്‍ കൂട്ടിച്ചേര്‍ത്തു.
