സൗദി അറേബ്യ : മലയാളി നഴ്സിന് ആശുപത്രി ഉടമ പ്രസവാവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം നീണ്ടുപോയതിനൊടുവില്‍ മലയാളി യുവതിയുടെ കന്നിപ്രസവം ദുരിതപൂര്‍ണമായ അവസ്ഥയില്‍. ഖമീസില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ ഹബീലില്‍ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കോട്ടയം ഉഴവൂര്‍ സ്വദേശിനി ടിന്‍റു സ്റ്റീഫനാണ് ദുരനുഭവം. തര്‍ക്കത്തിനും പരാതിക്കുമിടെ
അവധി സംബന്ധിച്ച തര്‍ക്കത്തിനിടയില്‍ രണ്ട് തവണ ആശുപത്രി ഉടമ ടിന്‍റുവിനെ ഹൂറൂബാക്കിയതായി കോണ്‍സുലേറ്റിന് വേണ്ടി വിഷയത്തില്‍ ഇടപെട്ട സാമൂഹികപ്രവര്‍ത്തകന്‍ അഷ്റഫ് കുറ്റിച്ചൂല്‍ പറഞ്ഞു.
ഒടുവില്‍ നിയമപരമായി നഴ്സിനെ നാട്ടിലയക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നഴ്സിനെയും വിഷയത്തിലിടപെട്ട അഷ്റഫ് കുറ്റിച്ചൂലിനെയും സ്പോണ്സര് കള്ളക്കേസില്‍ കുടുക്കി കസ്റ്റഡിയിലെടുപ്പിച്ചു. കേസിെന്റ യാഥാര്‍ഥ്യം മനസിലാക്കിയ പൊലീസ് ടിന്‍റുവിനെയും അഷ്റഫിനെയും വിട്ടയക്കുകയായിരുന്നു. മനുഷ്യത്വരഹിതമായാണ് സ്പോണ്സര് പെരുമാറിയതെന്ന് അഷ്റഫ് ആരോപിച്ചു. സംഭവത്തിെന്റ സത്യാവസ്ഥ ഇന്ത്യന്‍ എംബസിക്ക് എഴുതി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
