തിരുവനന്തപുരം: കയ്പമംഗലം സീറ്റ് ചോദിച്ച് രാഹുലിനു കത്തെഴുതിയെന്ന ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയെന്നു ടി.എന്‍. പ്രതാപന്‍. കയ്പമംഗലം സീറ്റിനായി കത്തയച്ചിട്ടില്ല. സ്ഥാനാര്‍ഥിയാകാന്‍ രാഹുല്‍ഗാന്ധി ആവശ്യപ്പെടുകയായിരുന്നെന്നും പ്രതാപന്‍ പറഞ്ഞു. പാര്‍ട്ടിക്കകത്തും പുറത്തും തനിക്ക് എതിരാളികളുണ്ട്. സ്ഥാനാര്‍ഥിയാകാന്‍ രാഹുല്‍ഗാന്ധി ആവശ്യപ്പെടുകയായിരുന്നു. സ്‌നേഹപൂര്‍വമായ നിര്‍ബന്ധമായിരുന്നു രാഹുലിന്റേത്. കത്തയച്ചെന്നതു രാഷ്ട്രീയ ശത്രുക്കളുടെ പ്രചാരണമാണെന്നും ഇതിന്റെ ഉറവിടം തനിക്കറിയാമെന്നും പ്രതാപന്‍ പറഞ്ഞു.
