കാച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ടാകുമെന്ന് കേരളാ കോണ്‍ഗ്രസ്‌ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍. തെരഞ്ഞുെപ്പില്‍ ഏതു മുന്നണിയുടെയും പിന്തുണ സ്വീകരിക്കാന്‍ തയാറാണ്. തന്നെയും തന്റെ പാര്‍ട്ടിയെയും തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയ കോണ്‍ഗ്രസ് നേതൃത്വത്തോട് പൊരുത്തപ്പെടാനാവില്ല. ഇനി യുഡിഎഫ് സീറ്റ് തരാമെന്ന് പറഞ്ഞാലും ഏറ്റെടുക്കാന്‍ തയാറല്ല. അങ്കമാലി, കോതമംഗലം, മൂവാറ്റുപുഴ സീറ്റുകളാണു മത്സരത്തിനായി പരിഗണിക്കുന്നത്. മൂന്നു ദിവസത്തിനകം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
