പുത്തനത്താണി: ഒരു കുടുംബത്തിലെ 10, ആറ് വീതം പ്രായമുള്ള രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതായി ചൈല്‍ഡ് ലൈന്‍ ടോള്‍ ഫ്രീ നമ്പറായ 1098 ല്‍ വന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പുത്തന്നതാണിയിലെ സ്വകാര്യ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയായ മധ്യവയസ്‌കനെ കല്‍പകഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. ചൈല്‍ഡ് ലൈന്‍ ടീം നടത്തിയ കൗണ്‍സിലിങിലും അന്വേഷണത്തിലും കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വളാഞ്ചേരി സി.ഐ.യെ വിവരം അറിയിക്കുകയും പ്രതിയെ കല്‍പകഞ്ചേരി എസ്.ഐ.യുടെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കുട്ടികളെ പിന്നീട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗം എം. മണികണ്ഠന്‍ മുമ്പാകെ ഹാജരാക്കുകയും ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റുകയും ചെയ്തു. ചൈല്‍ഡ് ലൈന്‍ കോഡിനേറ്റര്‍ അന്‍വര്‍ കാരക്കാടന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരായ നവാസ് കൂര്യാട്, വി.കെ. സീതാദേവി എന്നിവരാണ് അവസരോചിതമായി ഇടപെട്ട് കുട്ടികളെ രക്ഷപ്പെടുത്തുകയും പ്രതിയെ പോലീസില്‍ ഏല്‍പിക്കുകയും ചെയ്തത്.
