മധ്യവേനല്‍ അവധിക്കഴിഞ്ഞ് സംസ്ഥാനത്ത് സ്കൂളുകള്‍ നാളെ തുറക്കും. സംസ്ഥാനത്ത് നിപ്പ രോഗബാധ സ്ഥിരീകരിക്കുകയും ജാഗ്രതാനിര്‍ദേശം നിലനില്ക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടെങ്കിലും സ്കൂളുകള്‍ ആറിനു തന്നെ തുറക്കും. സ്കൂളുകള്‍ തുറക്കുന്നതു സംബന്ധിച്ച് ഇതുവരെയും ആരോഗ്യവകുപ്പ് ഏതെങ്കിലും തരത്തിലുള്ള നിരോധനമോ നിയന്ത്രണമോ നിര്ദേശിച്ചിട്ടില്ലാത്തതു കൊണ്ടു തന്നെ സ്കൂളുകള്‍ തുറക്കുന്നതു നീട്ടേണ്ട കാര്യമില്ലെന്നു വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
