ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി എഴുത്തുകാരി

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ലൈംഗിക ആരോപണം. അമേരിക്കന്‍ ഫാഷന്‍ മാഗസിനില്‍ എഴുത്തുകാരിയായ ജീന്‍ കരോളാണ് രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് ട്രംപില്‍ നിന്ന് മോശം അനുഭവമുണ്ടായെന്ന തുറന്നുപറച്ചിലുമായി രംഗത്ത് വന്നിരിക്കുന്നത്.

ഷോപ്പിങ് മാളിലെ ഡ്രെസ്സിങ് റൂമിനുള്ളില്‍ തന്റെ പിന്നാലെ കയറിയ ട്രംപ് കടന്നുപിടിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് കരോള്‍ പറയുന്നു. 1995-96 കാലഘട്ടത്തിലാണ് ട്രംപില്‍ നിന്ന് ലൈംഗികാതിക്രമം നേരിടേണ്ടിവന്നതെന്ന് കരോള്‍ തന്റെ ഏറ്റവും പുതിയ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നത്.

സംഭവം നടക്കുന്ന കാലത്ത് ട്രംപ് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനായിരുന്നു. താന്‍ എഴുത്തുകാരിയും ടെലിവിഷന്‍ അവതാരകയുമായിരുന്നുവെന്നും കരോള്‍ ഓര്‍ക്കുന്നു. അനന്തരഫലം എന്താകുമെന്ന ഭയത്താല്‍ പോലീസില്‍ പരാതിപ്പെട്ടില്ലെന്നും കരോള്‍ വ്യക്തമാക്കുന്നു. അതേസമയം, ആരോപണം നിഷേധിച്ച ട്രംപ് കരോളിനെ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലെന്നും പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റായതിനു ശേഷം പതിനാറോളം പേരാണ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി രംഗത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *