സലാല: മലയാളി ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍. ഏഴ് വര്‍ഷത്തിലധികമായി നാട്ടില്‍ പോകാതിരുന്ന വിജയകുമാറിനെയാണ് ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കൊല്ലം ചവറ സ്വദേശിയാണ് അദ്ദേഹം. കഴിഞ്ഞ ദിവസം സലാല ചൗക്കില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു വിജയകുമാറിനെ കണ്ടെത്തിയത്.
അവിവാഹിതനാണ്. സലാലയില്‍ ടൈല്‍സ് ജോലികള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് താമസ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.
